സ്‌റ്റോമി ഡാനിയലിനെ ഒഹായോ പോലീസ് അറസ്റ്റ് ചെയ്തു. ട്രംപിന് താനുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ പോണ്‍ താരമാണ് സ്‌റ്റോമി ഡാനിയല്‍സ്. ട്രംപുമായി 2006ല്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു സ്‌റ്റോമി പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തു പറയരുതെന്ന് ട്രംപ് തന്നോട് ഒരിക്കലും പറഞ്ഞിരുന്നില്ല. പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തനിക്ക് പണം തന്ന് ഇത് പുറത്തു പറയാതിരിക്കാന്‍ കരാറൊപ്പിട്ടെന്നും സ്‌റ്റോമി പറയുന്നു. 2011ല്‍ ഒരു മാഗസിനില്‍ ഇക്കാര്യം വെളിപ്പെടുത്താമെന്ന് സ്‌റ്റോമി കരാറിലെത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം വധഭീഷണി വരെ തനിക്കുണ്ടായതായി ഇവര്‍ പറഞ്ഞിരുന്നു. ഇത് കോടതി വരെ പോകുകയും പണം കൊടുത്ത് ഒതുക്കിയെന്നുമുള്ള കാര്യങ്ങള്‍ ട്രംപിനെ ശരിക്കും കുടുക്കിയിരുന്നു. രാഷ്ട്രീയമായി ഈ കേസ് കത്തി നില്‍ക്കുമ്പോഴാണ് പോണ്‍താരം അറസ്റ്റിലാവുന്നത്. ഇതില്‍ പ്രസിഡന്റിന്റെ ഇടപെടലില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്തത് നൃത്തം ചെയ്യുമ്പോഴാണ്. അതും അമേരിക്കയിലെ പ്രശസ്തമായ ക്ലബില്‍ നിന്ന്. പോലീസ് പറയുന്ന ന്യായങ്ങളൊന്നും യുക്തിക്ക് ചേര്‍ന്നതല്ലെന്നാണ് ഇവരുടെ അഭിഭാഷകന്‍ പറയുന്നത്.
പോണ്‍താരങ്ങള്‍ പ്രശസ്തമായ ക്ലബുകളില്‍ സ്ട്രിപ്പ് ഡാന്‍സിന് പോവാറുണ്ട്. അമേരിക്കയില്‍ ഇത് സര്‍വ സാധാരണവുമാണ്. ഒഹായോയില്‍ ഇവരെ അപ്രതീക്ഷിതമായിട്ടാണ് പോലീസ് ഇവരെ പൊക്കിയത്. നൃത്തത്തിനിടെ ഇവരെ ക്ലബിലുണ്ടായിരുന്ന ചിലര്‍ തൊട്ടു എന്നാണ് കാരണം. നൃത്തത്തിനിടെ ആരെയെങ്കിലും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അനുവദിച്ചാല്‍ അവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഒഹായോയിലെ നിയമം.