ന്യൂദല്‍ഹി- 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ദല്‍ഹി കോടതിയില്‍ ഹാജരായി. തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖറിനോടൊപ്പമാണ് ജാക്വിലിനും ഈ കേസില്‍ പ്രതിയായത്.
കേസില്‍ ജാക്വിലിന് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ കഴിഞ്ഞ വര്‍ഷം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാക്വലിന്‍ ഈ കേസിന്റെ ഭാഗമല്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സുകേഷ് കോടതിയെ അറിയിച്ചിരുന്നു. സുകേഷില്‍നിന്ന് കോടികളുടെ ആനുകൂല്യങ്ങള്‍ ജാക്വിലിന്‍ കൈപ്പറ്റിയിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.