വാഷിങ്ടണ്‍- വൈറ്റ് ഹൗസ് വെസ്റ്റ് വിംഗിലെ വര്‍ക്ക് ഏരിയയില്‍ സംശയാസ്പദമായ വെളുത്ത പൊടി കണ്ടെത്തിയതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. യു. എസ് സീക്രട്ട് സര്‍വീസാണ് പൊടി കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കൊക്കെയ്ന്‍ എന്ന മയക്കുമരുന്നാണിതെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. വൈറ്റ്ഹൗസില്‍ വെള്ളപ്പൊടി എങ്ങനെ എത്തിയെന്ന് അധികൃതര്‍ അന്വേഷിക്കുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം വക്താവ് ആന്റണി ഗുഗ്ലിയല്‍മി പ്രതികരിച്ചു. അതേസമയം, ഈ പദാര്‍ഥം സുരക്ഷാ ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്നും അഗ്‌നിശമനസേനയെ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊടി കണ്ടെത്തിയപ്പോള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല. വൈറ്റ്ഹൗസ് കോംപ്ലക്‌സില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് സീക്രട്ട് സര്‍വീസിന്റെ യൂണിഫോംഡ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ സംശയാസ്പദമായ നിലയില്‍ വെളുത്ത പൊടി കണ്ടെത്തിയത്.