ബംഗളൂരു- കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബിദിലേക്കും ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്കു പറക്കുകയായിരുന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ ബംഗളുര്‍ ആകാശത്തു നേര്‍ക്കു നേര്‍ കൂട്ടിയിടിയുടെ വക്കിലെത്തി. മുന്നറിയിപ്പു സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ മുഖത്തോടു മുഖം വന്ന ആകാശ ദുരന്തം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വഴിമാറി. ഏഴു കിലോമീറ്റര്‍ ദൂരമാണ് പറക്കുന്ന വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ പറക്കുന്ന ഉയരം ഉടന്‍ 200 അടി വ്യത്യാത്തിലാക്കി. ചൊവ്വാഴ്ച നടന്ന സംഭവം ഇന്‍ഡിഗോ തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. സംഭവം വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.