ഭോപാല്‍- മധ്യപ്രദേശില്‍ ആദിവാസി തൊഴിലാളിയുടെ മുഖത്തേക്ക് പരസ്യമായി മൂത്രമൊഴിച്ച പ്രവേശ് ശുക്ല അറസ്റ്റിലായി. ഇയാള്‍ ബി.ജെ.പി എം.എല്‍.എ കേദാര്‍ ശുക്ലയുടെ പ്രതിനിധിയാണെന്ന് സ്ഥിരീകരിച്ച് പിതാവ് രമാകാന്ത് ശുക്ല. ഇയാളെ വെറുതെവിടില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.
സംഭവം മധ്യപ്രദേശില്‍ വന്‍ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അന്വേഷണത്തിന് ഉത്തരവിടുകയും പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
എം.എല്‍.എയുടെ പ്രതിനിധിയായതുകൊണ്ടാണ് മകനെ എതിരാളികള്‍ ലക്ഷ്യം വെക്കുന്നതെന്നും ശരിയായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും പിതാവ് പറഞ്ഞു.
പ്രവേശ് ശുക്ലക്ക് ബി.ജെ.പി ബന്ധമില്ലെന്ന് പാര്‍ട്ടി പറഞ്ഞതിന് പിന്നാലെയാണ് പിതാവ് തന്നെ രംഗത്തെത്തിയത്. തനിക്ക് മണ്ഡലത്തില്‍ മൂന്ന് പ്രതിനിധികളാണുള്ളതെന്നും പ്രവേശ് ഇക്കൂട്ടത്തില്‍പെടുന്നില്ലെന്നുമാണ് എം.എല്‍.എ കേദാറിന്റെ വിശദീകരണം.