നെടുമ്പാശേരി - കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് കേസുകളിലായി ഒന്നേകാൽ കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ദുബൈയിൽനിന്നെത്തിയ അഞ്ച് സ്ത്രീകളെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1570 ഗ്രാം സ്വർണവുമായാണ് പിടികൂടിയത്.
ദുബൈയിൽ നിന്നെത്തിയ മറ്റ് രണ്ട് സ്ത്രീകളിൽനിന്ന് യഥാക്രമം 555 ഗ്രാം, 317 ഗ്രാം സ്വർണവും പിടികൂടി. മലപ്പുറം, തൃശൂർ, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായവർ.