റിയാദ് - സൗദിയില്‍ നിന്നുള്ള രണ്ടു പേര്‍ അടക്കം മധ്യപൗരസ്ത്യദേശത്തു നിന്നുള്ള നാലു ഹാസ്യതാരങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ആഗോള സീരിയലില്‍ വേഷമിടുന്നു. സൗദി താരങ്ങളായ മുഅയ്യിദ് അല്‍നുഫൈഇ, ഇബ്രാഹിം അല്‍ഖൈറുല്ല എന്നിവരും ഫലസ്തീനി താരം ഉദയ് ഖലീഫയും ജോര്‍ദാന്‍കാരി റോശന്‍ ഹലാഖും ആണ് 2019 ല്‍ സംപ്രേഷണം ആരംഭിക്കുന്ന സീരിയലില്‍ വേഷമിടുന്നത്. പതിമൂന്നു റീജ്യനുകളില്‍ നിന്നുള്ള 47 ഹാസ്യതാരങ്ങള്‍ അണിനിരക്കുന്ന സീരിയലിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുക. ഓരോ താരത്തിനും ഹാസ്യം അവതരിപ്പിക്കുന്നതിന് മുപ്പതു മിനിറ്റു വീതം സമയം സീരിയലില്‍ നീക്കിവെക്കും. മോണ്‍ട്രിയല്‍, സാവോപോളൊ, മെക്‌സിക്കോ സിറ്റി, മുംബൈ, ബെര്‍ലിന്‍, ആസ്റ്റര്‍ഡാം തുടങ്ങി ലോകത്തെ വിവിധ നഗരങ്ങളില്‍ സീരിയല്‍ ചിത്രീകരണമുണ്ടാകും. ഇനിയും പേരിടാത്ത സീരിയല്‍ അറബി, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഡെച്ച്, ജര്‍മന്‍, ഇംഗ്ലീഷ് ഭാഷകളില്‍ സംപ്രേഷണം ചെയ്യും.