ബംഗളൂര്‍- കന്നഡ നടിക്ക് ക്യാന്‍സറാണെന്ന് തെറ്റായി രോഗനിര്‍ണയം നടത്തിയ ക്ലിനിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി.
തനിക്ക് ക്യാന്‍സര്‍ അന്തിമ ഘട്ടത്തിലാണെന്ന് തെറ്റായി കണ്ടെത്തി എന്നാരോപിച്ച് നടി ബംഗളൂരുവിലെ ക്ലിനിക്കിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ക്ലിനിക്കിന്റെ തെറ്റായ രോഗനിര്‍ണയം 35കാരിക്ക് കടുത്ത മാനസിക വേദനയും വിഷാദവും ഉണ്ടാക്കി. പിന്നീട് വേറെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയിലാണ് ആരോഗ്യവതിയാണെന്ന് കണ്ടെത്തിയത്.