Sorry, you need to enable JavaScript to visit this website.

വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍

പേരാവൂര്‍-വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. പേരാവൂരില്‍ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് നടത്തുന്ന നീതു അനില്‍ കുമാറാണ് പിടിയിലായത്.
ന്യൂസിലാന്റിലേക്ക് വിമാനടിക്കറ്റ് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ഏഴര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇതു സംബന്ധിച്ച പരാതി പേരാവൂര്‍ പോലീസിന് ലഭിച്ചത്. ഈ കേസില്‍ അറസ്റ്റിലായ നീതുവിനെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.  ചോദ്യം ചെയ്യുമ്പോഴാണ് മുഴക്കുന്ന് കാക്കയങ്ങാട് കണ്ടന്‍വിട്ടില്‍ പി. എം. ആര്യ, തന്റെ സഹോദരിയെയും മറ്റു 11 പേരെയും മോസ്‌കോയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് നീതു വഞ്ചിച്ചുവെന്ന് പരാതിയുമായി എത്തിയത്. കഴിഞ്ഞ ഏപ്രില്‍ 23 മുതലാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ആര്യയുടെ സഹോദരി ഉള്‍പ്പെടെ മോസ്‌കോയില്‍ പഠിക്കുന്ന 12 പേര്‍ക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് 7,81,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
പേരാവൂര്‍ സി.ഐ എം. എന്‍. വിജോയിയുടെ മേല്‍നോ ട്ടത്തില്‍ എസ്.ഐ സനിത്ത് ആണ് നീതുവിന്റെ അറസ്റ്റ് രേഖ പ്പെടുത്തിയത്. സമാന രീതി യില്‍ നീതു മറ്റുതട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പേരാവൂര്‍ ഡിവൈ. എസ്. പി. ജോണിന്റെ നേതൃത്വത്തില്‍ പരിശോധിച്ചുവരികയാണ്

 

Latest News