സേലം-ഹോം വര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. വിഷം കലര്‍ത്തിയ വെള്ളം കുടിച്ച വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സേലത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ലീഡറുടെ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഹോം വര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞതിനെ തുടര്‍ന്നാണ് സഹപാഠികള്‍ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച ശങ്കഗിരി സര്‍ക്കാര്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക അടുത്ത ദിവസത്തേക്കുള്ള ഹോം വര്‍ക്ക് നല്‍കുകയും രണ്ട് വിദ്യാര്‍ഥികള്‍ക്ക് അത് ചെയ്യാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു. ക്ലാസ് ലീഡര്‍ ഇക്കാര്യം അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇതോടെ ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക രണ്ടു ിദ്യാര്‍ഥികളെ ശിക്ഷിച്ചു. ഇതില്‍ പ്രകോപിതരായാണ് ക്ലാസ് ലീഡറായ കുട്ടിയുടെ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തിയത്.