ന്യൂദൽഹി- പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി പാക് യുവതി ഇന്ത്യയിലെത്തി. നാലു മക്കളുമായി ഇവർ നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ എത്തിയത്. പാക്കിസ്ഥാനിൽ നിന്നുള്ള സീമ ഗുലാം ഹൈദർ എന്ന സ്ത്രീയാണ് ദൽഹിക്കടുത്തുള്ള ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള സച്ചിനെ തേടി എത്തിയത്. പബ്ജി കളിക്കുന്നതിനിടെയാണ് ഇവർ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇവർ ചാറ്റിംഗ് പിന്നീട് തുടരുന്നത്. നോയിഡയിൽ എത്തിയ യുവതി സച്ചിനൊപ്പം താമസം തുടങ്ങുകയും ചെയ്തു. പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പോലീസിന് വിവരം ലഭിച്ചു. സീമയുടെ സാന്നിധ്യം പോലീസിന് ലഭിച്ചിട്ടുണ്ടാകുമെന്ന് അറിഞ്ഞ സച്ചിൻ അവളെയും അവളുടെ നാല് കുട്ടികളെയുമായി ഓടിപ്പോയി. പോലീസ് പിന്നീട് ഇവരെ പിടികൂടി അറസ്റ്റ് ചെയ്തു. പോലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.