ജെനിന്‍- വെസ്റ്റ്ബാങ്ക് നഗരമായ ജെനിനില്‍ ആക്രമണം ശക്തമാക്കിയ ഇസ്രായില്‍ സൈന്യം അഞ്ച് ഫലസ്തീനികളെ കൂടി കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡുകളില്‍ ഡസന്‍ കണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രദേശത്തെ ആശുപത്രികള്‍ തിങ്ങിനിറഞ്ഞതിനാല്‍ എമര്‍ജന്‍സി കേസുകളില്‍ പോലും പരിക്കേറ്റവരെ സ്വീകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
പ്രദേശത്തുടനീളം സൈനിക ടാങ്കുകള്‍ നിലയുറപ്പിച്ചിരിക്കയാണ്. തിങ്കളാഴ്ച പകല്‍ മുഴുവന്‍ നഗരത്തിലെയും ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലെയും നിരവധി വീടുകളിലേക്ക് സൈന്യം അതിക്രമിച്ച് കയറിയതായി അല്‍ അറബിയ (Al Arabiya) ലേഖകന്‍ പറഞ്ഞു. ഇസ്രായില്‍ സൈനിക നടപടിയും റെയ്ഡും
ഉടന്‍ അവസാനിക്കുമെന്ന സൂചനകളില്ലെന്നും ലേഖകന്‍ പറയുന്നു.
വിപുലമായ സൈനിക നടപടിക്കായി നൂറുകണക്കിന് സൈനികരെയാണ് ഇസ്രായില്‍ പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.