തിരുവനന്തപുരം - ഭർതൃവീട്ടിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോന(22)യാണ് ഭർത്താവ് വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. ഞായറാഴ്ച രാത്രി 11.40ഓടെയാണ് സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഭർത്താവ് വിപിൻ പ്രതികരിച്ചു.
ആധാരം എഴുത്ത് ഓഫീസിൽ ജീവനക്കാരിയായിരുന്ന സോനയും ഓട്ടോ ഡ്രൈവറായ വിപിനും തമ്മിൽ 15 ദിവസം മുമ്പാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയെന്നും പോസ്റ്റമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.