ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് പൊതുനിരത്തില്‍ അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രവും ദര്‍ഗയും പൊളിച്ചുമാറ്റി. ദല്‍ഹി പൊതുമരാമത്ത് വകുപ്പാണ് ഭജന്‍പുരയിലെ ഹനുമാന്‍ ക്ഷേത്രവും ദര്‍ഗയും പൊളിച്ചുമാറ്റിയത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു നടപടികൾ. പൊതുനിരത്ത് കയ്യേറിയാണ് ഇവര്‍ ക്ഷേത്രവും ദര്‍ഗയും നിര്‍മ്മിച്ചതെന്ന് പിഡബ്ല്യുഡി വകുപ്പ് വ്യക്തമാക്കി. ഇവ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും നിര്‍മ്മിച്ചവര്‍ നടപടി സ്വീകരിച്ചില്ലെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
#WATCH | An anti-encroachment drive is being carried out by the PWD in Delhi's Bhajanpura area to remove a Hanuman temple and Mazar
— ANI (@ANI) July 2, 2023
(Drone visuals source: Delhi Police) pic.twitter.com/3j95PD7Sut