ഇംഫാല്‍- കലാപത്തിന് അറുതിയില്ലാത്ത മണിപ്പൂരില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപുരില്‍ വെടിയേറ്റ് മൂന്നുപേരും ചുരചന്ദ്പുരില്‍ ഒരാളുമാണ് മരിച്ചത്. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
അത്യാധുനിക തോക്കുകളുമായെത്തിയ അക്രമികള്‍ ഗ്രാമവാസികള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമിച്ചത് കുക്കികളാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കലാപം അഴിച്ചുവിടുന്നവര്‍ക്ക് പിന്നില്‍ ആരാണെന്ന് ലോകത്തിന് അറിയാമെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ് പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം പുന:സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുന്നതിനിടെയാണ് ഈ പരാമര്‍ശം.