പാരീസ്- ഫ്രാന്‍സിലെ കലാപകാരികള്‍ പാരീസിന് തെക്ക് ഒരു പട്ടണത്തിലെ മേയറുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റി. തന്റെ ഭാര്യക്കും മക്കളില്‍ ഒരാള്‍ക്കും പരിക്കേറ്റതായി മേയര്‍ വിന്‍സെന്റ് ജീന്‍ബ്രൂണ്‍ പറഞ്ഞു. തന്റെ കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതിഷേധക്കാര്‍ വീടിന് തീവെക്കുകയും കാര്‍ ഇടിച്ചുകയറ്റുകയും ചെയ്തതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ഫ്രാന്‍സിലുടനീളം അരങ്ങേറുന്ന കലാപത്തിന്റെ അഞ്ചാം രാത്രിയിലാണ് സംഭവം നടന്നത്. 17 വയസ്സുള്ള നഹെല്‍ എം എന്ന ആണ്‍കുട്ടിയെ പോലീസ് വെടിവച്ചതാണ് കലാപത്തിന് വഴിമരുന്നിട്ടത്.
ഭാര്യക്കും കുട്ടിക്കും പരിക്കേറ്റു. 'ഇത് പറഞ്ഞറിയിക്കാനാവാത്ത ഭീരുത്വത്തിന്റെ തെളിവാണ്- മേയര്‍ ട്വീറ്റ് ചെയ്തു.