Sorry, you need to enable JavaScript to visit this website.

ഹൈബിയുടേത് കോൺഗ്രസ് നിലപാട് അല്ല; വിവാദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം - കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ സ്വകാര്യ ബില്ലിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടിയോട് ആലോചിക്കാതെ ബില്ല് കൊണ്ടുവന്നതിൽ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. 
 ഹൈബിയുടേത് സ്വകാര്യ ബില്ലാണ്. അത് കോൺഗ്രസിന്റെ നിലപാട് അല്ല. ബില്ല് പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബില്ല് സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ വടക്കേ അറ്റത്തും മധ്യകേരളത്തിലുള്ളവർക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താൻ ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നുവെന്നും എല്ലാവർക്കും എത്തിപ്പെടാൻ ഏറെക്കുറെ സൗകര്യപ്രദമായ ഒരു സ്ഥലമെന്ന നിലയിലും വ്യവസായ നഗരമെന്ന നിലയിലുമാണ് കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന് ഹൈബി ഈഡൻ എം.പി ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഇക്കാര്യത്തിലെ സംസ്ഥാന സർക്കാറിന്റെ നിലപാട് കേന്ദ്രം ആരാഞ്ഞത്. വികസനത്തിനായി ഒരിഞ്ച് ഭൂമിയേറ്റെടുക്കാനില്ലാത്ത കൊച്ചി നഗരത്തിൽ ഭൂമിയേറ്റെടുത്ത് തലസ്ഥാനം മാറ്റാൻ കഴിയില്ലെന്നും ഇതുമൂലമുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നും നിർദ്ദേശം അപ്രായോഗികമാണെന്നുമാണ് കേരള സർക്കാറിന്റെ നിലപാട്. പ്രതിപക്ഷത്തിനും സർക്കാറിന്റെ ഈ നിലപാടിനോടാണ് യോജിപ്പ്.
 

Latest News