Sorry, you need to enable JavaScript to visit this website.

യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ്

തിരുവനന്തപുരം - യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി കേരളത്തില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ്. രാജ്യത്താകെ 23 വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ ഏറ്റവും മികച്ച് മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതിയാണ് കാസര്‍കോട് -തിരുവനന്തപുരം റൂട്ടിലുള്ള വന്ദേഭാരത് എക്സ്പ്രസ് സ്വന്തമാക്കിയത്. കാസര്‍കോട് നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെടുന്ന സര്‍വ്വീസ് ആണ് ഒന്നാമതുള്ളത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടെയ്ക്കുള്ള സര്‍വ്വീസാണ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.  ഒന്നാം സ്ഥാനത്തുള്ള കാസര്‍കോട് -തിരുവനന്തപുരം സര്‍വ്വീസിന്റെ ശരാശരി ഒക്യുപെന്‍സി നിരക്ക് 183 ശതമാനമാണ്. കേരളത്തിലെ വന്ദേഭാരതിന് പിന്നിലുള്ളത് ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസാണ്. 134 ശതമാനമാണ് ഒക്യുപെന്‍സി നിരക്ക്. അതായത് ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ നഗരമായ മുംബൈയില്‍ നിന്ന് ഗുജറാത്ത് വരെയുള്ള റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസിനേയും ഏറെ പിന്നിലാക്കിയാണ് കേരളത്തിലെ വന്ദേഭാരത് മുന്നേറ്റം തുടരുന്നത്.

Latest News