ബിഷ- യാസ് ബിഷയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ആഘോഷം കെങ്കേമമായി. കസേരകളി, മിഠായി പൊറുക്കല്‍, സ്പൂണ്‍ റൈസ്, ഹന്‍ട്രഡ് മീറ്റര്‍ റൈസ് തുടങ്ങി കുട്ടികള്‍ക്കായി പലയിനം കലാപരിപാടികള്‍ അരങ്ങേറി. പങ്കെടുത്ത എല്ലാ കുരുന്നുകള്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
മുതിര്‍ന്നവരുടെ വടംവലി മത്സരത്തില്‍ ബിഷ ഒ.ഐ.സി.സി യെ തറപറ്റിച്ച് ബിഷ കെ.എം.സി.സി ജേതാക്കളായി. കംഫര്‍ട്ട് ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും െ്രെപസ് മണിയും യാസ് ബിഷ സെക്രട്ടറി റജീഷ് ബാബു പരിയാപുരം ബിഷ കെ.എം.സി.സി കാപ്റ്റന്‍ ജാസിര്‍ കൊണ്ടോട്ടിക്ക് കൈമാറി.
സത്താര്‍ കുന്നപ്പള്ളി, ഷൗക്കത്ത് പരി യാപുരം, ഹബീബ് മലപ്പുറം, ഹമീദ് മണ്ണാര്‍ക്കാട്, ജമാല്‍ കുന്നപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.