അസീര്‍-ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലൈഫ് ടൈം മെട്രോ സ്‌പോര്‍ട്‌സിനെ ടോസിലൂടെ മറികടന്ന് മൈകെയര്‍ ഫാല്‍ക്കണ്‍ എഫ്‌സി കെ.എം.സി.സി പ്രീമിയര്‍ സോക്കര്‍ മന്തി അല്‍ ജസീറ ചാമ്പ്യന്‍സ്
ട്രോഫിയില്‍ മുത്തമിട്ടു. റിസ്‌വാനും ജിബ്‌സണും റഹീമും ബാറിന് കീഴില്‍ വന്‍ മതിലായി നില കൊണ്ട് ആദില്‍ നയിച്ച മെട്രോ ടീം കലാശക്കളിയുടെ ആദ്യപാദത്തില്‍ രണ്ട് ഗോള്‍ ലീഡ് നേടിയെങ്കിലും അവസാന മിനുട്ടുകളില്‍
ഫഹീം അലിയും ഷാനവാസും ഹാഫിസും ജുനൈദും അര്‍ഷദും ഉള്‍പ്പടെ താരനിബിഡമായ
മുന്‍ ചാമ്പ്യന്‍മാര്‍ നടത്തിയ അവിശ്വസനീയമായ തിരിച്ചു വരവിലൂടെ നേടിയ എണ്ണം പറഞ്ഞ രണ്ട്
ഗോളുകള്‍ മത്സരം സമനിലയിലാക്കി.
ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് മന്തി അല്‍ ജസീറ ചാമ്പ്യന്‍സ് ട്രോഫിയും ഷിഫ അല്‍ ഖമീസ് മെഡിക്കല്‍ കോംപ്ലക്‌സ് നല്‍കുന്ന 17,777 റിയാല്‍ പ്രൈസ് മണിയും ടോസിലൂടെ ഫാല്‍ക്കണ്‍ എഫ്‌സി സ്വന്തമാക്കിയത്. റണ്ണേഴ്‌സ്അപ്പിന്റോയല്‍ ട്രാവല്‍സ് ട്രോഫ്രിയും റോയ സ്വീറ്റ്‌സ് നല്‍കുന്ന 8888 റിയാല്‍ പ്രൈസ് മണിയും ലഭിച്ചു.
ഒന്നാം സെമിയില്‍ അജ്‌നാസും രാമനും സുബൈറും നയിച്ച കാസ്‌ക് ഖമീസിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ്
ഫാല്‍ക്കണ്‍ എഫ് സി കലാശ പ്പോരിനെത്തിയത്. കേരള താരങ്ങളായ ജിജു ജോസഫും അഫ്‌സല്‍ മുത്തുവും മര്‍സൂഖും റാഷിദും കീപ്പര്‍ ഷാനവാസും അണിനിരന്ന ലയണ്‍സ് എഫ്.സിക്കെതിരെ ആധികാരിക ജയം നേടിയാണ് ടീം മെട്രോ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ടൂര്‍ണമെന്റിലെ വ്യക്തിഗത മികവുകള്‍ക്കുള്ള സമ്മാനങ്ങള്‍ അര്‍ഷിദ്
(ഒന്നാം സെമി മാന്‍ ഓഫ് ദ മാച്ച്) ജിജോ ജോസഫ് (രണ്ടാം സെമി മാന്‍ ഓഫ് ദ മാച്ച്) ഹാഫിസ് (ഫൈനല്‍ മാന്‍ ഓഫ് ദ മാച്ച്) ആദില്‍ (ബെസ്റ്റ് ഗോള്‍ കീപ്പര്‍) വര്‍മ്മ (ബെസ്റ്റ് ഡിഫന്റര്‍) റിസ് വാന്‍ (ബെസ്റ്റ് പ്ലെയര്‍ )
എന്നിവര്‍ നേടി.
വിജയികള്‍ക്കുള്ള ട്രോഫി കെ.എം.സി. സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ മൂന്നിയൂരും പ്രൈസ് മണി മന്തി അല്‍ ജസീറ ഡയറക്ടര്‍ കാസിം ചേറൂരും സമ്മാനിച്ചു. റണ്ണേഴ്‌സ് ട്രോഫി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി
മൊയ്തീന്‍ കട്ടുപ്പാറയും റണ്ണേഴ്‌സ് പ്രൈസ് മണി റോയല്‍ ട്രാവല്‍സ് മാനേജര്‍ ബഷീര്‍ മലപ്പുറവും സമ്മാനിച്ചു.
ഉബൈദ് അബഹ, സാദിഖ് വാദി ബിന്‍ ഹഷ്ബല്‍, റഫീഖ് സാറ, അഷ്‌റഫ് ഡി.എച്ച്. എല്‍. നിസാര്‍ കരുവന്‍ തുരുത്തി, റഷീദ് മദീന അസ്‌കരി, മിസ് വര്‍ മുണ്ടുപറമ്പ എന്നിവര്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ബഷീര്‍ മൂന്നിയൂര്‍,മുഹമ്മദ് കുട്ടി മാതാപ്പുഴ, മൊയ്തീന്‍ കട്ടുപ്പാറ ,സിറാജ് വയനാട്, സലീം പന്താരങ്ങാടി, ഇബ്രാഹിം പട്ടാമ്പി,ഉസ്മാന്‍ കിളിയമണ്ണില്‍, ഷാഫി തിരൂര്‍, ശരീഫ് മോങ്ങം, ഉമ്മര്‍ ചെന്നാരിയില്‍, ഹസ്‌റത്ത് കടലുണ്ടി, മഹറൂഫ് കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.