Sorry, you need to enable JavaScript to visit this website.

കാഴ്ചക്കാര്‍ സെല്‍ഫിയെടുത്തു; ബൈക്കപകടത്തില്‍ പരിക്കേറ്റവര്‍ റോഡില്‍ മരിച്ചു

ബാര്‍മര്‍- രാജസ്ഥാനില്‍ ബൈക്കപകടത്തില്‍ പെട്ട യുവാക്കളെ രക്ഷിക്കുന്നതിനു പകരം സെല്‍ഫിയെടുത്ത യുവാവിനെതിരെ പ്രതിഷേധം. രക്ഷിക്കൂയെന്ന് പരിക്കേറ്റവരില്‍ ഒരാള്‍ വിളിച്ചു പറയുമ്പോഴും യുവാവ് വിഡിയോ ചിത്രീകരിക്കുകയായിരുന്നു. വേറെയും ആളുകള്‍ നോക്കിനില്‍പുണ്ടായിരുന്നു.
ബാര്‍മര്‍ ജില്ലയിലാണ് ദാരുണ സംഭവം. മൂന്ന് പേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ രണ്ടുപേര്‍ ചോരയില്‍ കുളിച്ച നിലയില്‍ റോഡില്‍ കിടന്നു. ഇതിനിടെയാണ് വഴിപോക്കരിലൊരാള്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കുകയും വീഡിയോ എടുക്കുകയു ചെയ്തത്. അതിനിടെ രണ്ടുപേരും മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.


സംഭവ സ്ഥലത്തുനിന്ന് പകര്‍ത്തിയ സെല്‍ഫി ഇയാള്‍ തന്നെ പ്രചരിപ്പിച്ചതോടെ വലിയ പ്രതിഷേധത്തിനു കാരണമായി. യുവാവിനെതിരെ  നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
 

Latest News