Sorry, you need to enable JavaScript to visit this website.

1649 കോടി മുടക്കി ഇന്ത്യന്‍ ദമ്പതികള്‍  ലോകത്തിലെ വിലയേറിയ വീട് സ്വന്തമാക്കി 

ജനീവ-ലോകത്തെ തന്നെ ഏറ്റവും വിലയേറിയ വീടുകളിലൊന്ന് സ്വന്തമാക്കി ഇന്ത്യന്‍ ദമ്പതികളായ പങ്കജ് ഓസ്വാളും രാധിക ഓസ്വാളും. സ്വിറ്റ്ര്‍സര്‍ലാന്‍ഡിലെ ഗിംഗിന്‍സിലാണ് വില്ലാ വാറി എന്ന ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. വീടിനായി 200 മില്യണ്‍ ഡോളര്‍ അഥവാ 1649 കോടി രൂപയാണ് ഓസ്വാള്‍ ദമ്പതികള്‍ ചെലവഴിച്ചത്. ഓസ്വാള്‍ ഗ്രൂപ്പ് ഗ്ലോബലിന്റെ ഉടമകളാണ് ഈ ശതകോടീശ്വര ദമ്പതികള്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും വിലകൂടിയ വീടും ഇതു തന്നെ. ലോകത്തെ എറ്റവും വിലയേറിയ ഭവനങ്ങളില്‍ ആദ്യ പത്തില്‍ തന്നെ ഈ വീട് ഇടംപിടിച്ചിട്ടുണ്ട്.ഗീക്ക് കോടീശ്വരന്‍ അരിസ്റ്റോട്ടില്‍ ഓനാസിസിന്റെ കൊച്ചുമകളായ അഥിന ഓനാസിസില്‍ നിന്നാണ് ഓസ്വാള്‍ ദമ്പതികള്‍ 2018ല്‍ ഈ വീട് വാങ്ങിയത്. ജനീവ തടാകക്കരയിലെ ഗിംഗിന്‍സില്‍ 40000 ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് വില്ല സ്ഥിതി ചെയ്യുന്നത്. പഴയ പേര് മാറ്റിയാണ് വില്ല വാറി എന്ന പേര് നല്‍കിയത്. മക്കളായ വസുന്ധരയുടെയും റിഥിയുടെയും പേരിന്റെ ആദ്യ അക്ഷരം ചേര്‍ത്താണ് വില്ലയ്ക്ക് പേരിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷം ചെലവഴിച്ചാണ് വീട് പുതുക്കിപ്പണിതത്. ലോകപ്രശസ്ത ഇന്റീരിയര്‍ ഡിസൈനറായ ജഫ്രി വില്‍ക്‌സാണ് വില്ലയുടെ നവീകരണ പ്രവൃത്തികള്‍ നിര്‍വഹിച്ചത്. ജനീവ തടാകത്തിന്റെയും ആല്‍പ്സിവെ മൗണ്ട് ബ്ലാങ്ക് പര്‍വതത്തിന്റെയും സുന്ദരദൃശ്യങ്ങളും ഈ വില്ലയില്‍ നിന്ന് കാണാനാകും. റിയല്‍ എസ്റ്റേറ്റ്, പെട്രോകെമിക്കല്‍സ്, വളം, ഖനനം തുടങ്ങിയ മേഖലകളില്‍ പ്രശസ്തമാണ് ഓസ്വാള്‍ ഗ്രൂപ്പ്. ആഫ്രിക്ക, ഇന്ത്യ,. ഓസ്‌ട്രേലിയ. സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. 2013ലാണ് ഓസ്വാള്‍ കുടുംബം ഓസ്‌ട്രേലിയയില്‍ നിന്ന് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് താമസം മാറിയത്.


 

Latest News