വാഷിംഗ്ടണ്‍- യു. എസ് പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാര്‍ഥി കടാശ്വാസ പദ്ധതി സുപ്രിം കോടതി റദ്ദാക്കി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാമ്പത്തിക ഭാവി തീരുമാനിക്കാന്‍ നിഷ്പക്ഷ കോടതിയെ ആശ്രയിക്കുന്ന 40 ദശലക്ഷം വിദ്യാര്‍ഥി വായ്പക്കാര്‍ക്കെതിരെയുള്ള വഞ്ചനയാണ് വിധിയെന്ന് സ്റ്റുഡന്റ് ബോറോവര്‍ പ്രൊട്ടക്ഷന്‍ സെന്ററിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പെര്‍സിസ് യു പറഞ്ഞു.
ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് അവരുടെ കടത്തിന്റെ 20,000 ഡോളര്‍ വരെ ലഭിക്കാനുള്ള അവസരം നിഷേധിച്ചാണ് വിദ്യാര്‍ഥി വായ്പാ കടാശ്വാസ പദ്ധതി സുപ്രിം കോടതി റദ്ദാക്കിയത്.
കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇത്രയും വലിയ ഉപഭോക്തൃ കടം റദ്ദാക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും ഇത് പരാതിക്കാര്‍ക്ക് ദോഷം ചെയ്യുമെന്നും സുപ്രിം കോടതി പറഞ്ഞു.