ഭോപാൽ-പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധത്തിന്റെ പ്രായപരിധി പതിനെട്ടിൽനിന്ന് പതിനാറായി ചുരുക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് മധ്യപ്രദേശ് ഹൈക്കോടതി. പതിനാലു വയസുമുതൽ കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം വ്യാപകമാണെന്നും ഇത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധത്തിലേക്ക് ആൺകുട്ടികളെയും പെൺകുട്ടികളെയും എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ജസ്റ്റിസ് ദീപക കുമാർ അഗർവാൾ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ ആൺകുട്ടികൾ പലപ്പോഴും ബലിയാടാകാറുണ്ട്. ഈ സഹചര്യത്തിൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗീക ബന്ധത്തിന്റെ പ്രായം പതിനെട്ടിൽനിന്ന് 16 ആക്കണമെന്നും ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആൺകുട്ടികളെ കൊടുംകുറ്റവാളികളെ പോലെയാണ് സമൂഹം നോക്കിക്കാണുന്നത്. ഇത് അനീതിയാണെന്നും കോടതി വ്യക്തമാക്കി. പതിനാറു വയസുവരെയുള്ള പെൺകുട്ടികളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സമ്മതപ്രകാരമാണെങ്കിലും ബലാത്സംഗത്തിന്റെ പരിധിയിലാണ് പെടുക.