അഹമ്മദാബാദ്- ഗുജറാത്തിൽ സിംഹത്തിന്റെ ആക്രമണത്തിൽനിന്ന് പശുവിനെ രക്ഷിക്കുന്ന കർഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗിർ സോമനാഥ് ജില്ലയിൽ പശുവിന്റെ മേൽ സിംഹം പാഞ്ഞടുക്കുകയായിരുന്നു. പശുവിനെ സിംഹം കടിച്ചുകൊല്ലാൻ നോക്കുന്നതിനിടെ കർഷകർ അടുത്തേക്ക് വരുന്നതാണ് ദൃശ്യത്തിലുള്ളത്. പശുവിനെ സിംഹം പിടിക്കുന്നത് കണ്ട കർഷകൻ ഒരു വലിയ ഇഷ്ടിക എടുത്ത് സിംഹത്തെ എറിഞ്ഞോടിക്കുന്നതാണ് വീഡിയോയിലുള്ളത്. അതുവഴി പോകുകയായിരുന്നു ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്.
തന്റെ പശുവിനെ രക്ഷിക്കുന്നതിലും സിംഹത്തെ വിരട്ടിയോടിക്കുന്നതിലും കർഷകൻ വിജയിച്ചു.
സിംഹം പശുവിനെ കടിച്ചുകൊല്ലാൻ നോക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. സിംഹത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പശു പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് കർഷകർ കുറച്ചുദൂരെ നിന്ന് നടന്നുവരുന്നത്. റോഡിന്റെ ഒരുഭാഗത്തുനിന്ന് ഇഷ്ടികയെടുത്ത് ഇയാൾ സിംഹത്തിന് നേരെ എറിയാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് കർഷകൻ ഇഷ്ടികയുമായി എത്തി സിംഹത്തെ എറിഞ്ഞ് ഓടിക്കുന്നത്.