റായ്പൂര്‍- ആണ്‍കുട്ടിയെ മോഹിച്ച് ഭാര്യയെ നാലാം തവണയും ഗര്‍ഭിണിയാക്കിയെന്ന് മേലുദ്യോഗസ്ഥര്‍ അറിഞ്ഞതിനെ തുടര്‍ന്ന് ഛത്തീസ്ഗഡില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് പെണ്‍മക്കളുടെ പിതാവാണ് പോലീസുകാരന്‍.
ധാംതാരി ജില്ലയിലോ പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള കോണ്‍സ്റ്റബിള്‍ പ്രഹ്ലാദ് സിംഗ് ജൂണ്‍ 23 മുതല്‍ എട്ട് ദിവസത്തെ അവധിക്ക് അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. ഭാര്യയുടെ പ്രസവം നടക്കാനിരിക്കുന്നതാണ് അവധിക്ക് അപേക്ഷിക്കാനുള്ള കാരണമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ച് സഹ പോലീസുകാരന്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ മൂന്ന് പെണ്‍മക്കളുണ്ടായിട്ടും പ്രഹ്ലാദ് സിംഗ് ഒരു മകനെ ആഗ്രഹിച്ചിരുന്നുവെന്നും ഭാര്യയുടെ ഗര്‍ഭം ഉറപ്പാക്കിയിരുന്നുവെന്നും കണ്ടെത്തി.
1965ലെ ഛത്തീസ്ഗഡ്/മധ്യപ്രദേശ് സിവില്‍ സര്‍വീസ് പെരുമാറ്റച്ചട്ടത്തിന്റേയം ദേശീയ ജനസംഖ്യാ നയത്തിന്റെയും ചില നിയമങ്ങളുടെയും ലംഘനമാണ് പ്രഹ്ലാദ് സിങ്ങിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിലേക്ക് നയിച്ചു.
മറ്റ് രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്കും അവരുടെ സര്‍വീസ് രേഖകള്‍ പരിശോധിച്ചതിന് ശേഷം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.