പാരിസ് - യുവാവിനെ പോലീസ് വെടിവച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭം കൂടുതല്‍ പ്രദേശത്തേക്കു വ്യാപിച്ചു. പാരിസിലും സമീപപ്രദേശത്തും പോലീസ് വിന്യാസം വന്‍തോതില്‍ കൂട്ടി. സ്‌കൂളുകള്‍, ടൗണ്‍ഹാള്‍, പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ തൊണ്ണൂറിലേറെ പൊതുസ്ഥാപനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു.
പലയിടത്തും പോലീസിനു നേരെ കല്ലേറുണ്ടായി. 150 ലേറെ പോലീസുകാര്‍ക്കു പരുക്കേറ്റു. യുവാവിനെ അനുസ്മരിച്ചു നടത്തിയ മാര്‍ച്ചിനിടെ പോലീസുമായി ഏറ്റുമുട്ടിയവര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.
സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന നാഹേല്‍ എന്ന യുവാവാണ് പാരിസിന്റെ പ്രാന്തപ്രദേശമായ നാന്‍ടെരയില്‍ കൊല്ലപ്പെട്ടത്. പരിശോധനക്കായി കാര്‍ തടഞ്ഞപ്പോള്‍ വെട്ടിച്ചു മുന്നോട്ടു പോകാന്‍ ശ്രമിച്ചതിന് പോലീസ് തൊട്ടടുത്തുനിന്നു വെടിവയ്ക്കുകയായിരുന്നു.