Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുൻ ഏഷ്യൻ അണ്ടർ 21 സ്‌നൂക്കർ ചാമ്പ്യൻ മജീദ് അലി മരിച്ച നിലയിൽ

കറാച്ചി - പാക്കിസ്താനി യുവ സ്‌നൂക്കർ താരവും ഏഷ്യൻ അണ്ടർ 21 വെള്ളി മെഡൽ ജേതാവുമായ മജീദ് അലിയെ(28) മരിച്ച നിലയിൽ കണ്ടെത്തി. ദീർഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഫൈസലാബാദിന് സമീപത്തുള്ള സമുന്ദ്രിയിലെ വസതിയിലാണ് മജീദിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
 മജീദ് അലിയുടെ മരണം ആത്മഹത്യയാണെന്നും കുടംബത്തെ സംബന്ധിച്ച് ദു:ഖകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സഹോദരൻ ഉമർ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും മജീദിനില്ലായിരുന്നു. വർഷങ്ങളായി താരം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും സഹോദരനെന്നും വെളിപ്പെടുത്തി. അന്ത്യന്തം നിർഭാഗ്യകരവും ദു:ഖകരവുമായ സംഭവമാണിതെന്ന് പാകിസ്താൻ ബില്യാർഡ് ആൻഡ് സ്‌നൂക്കർ ചെയർമാൻ അലംഗീർ ഷെയ്ഖ് പ്രസ്താവനയിൽ അറിയിച്ചു. 
 ഒരു മാസത്തിനുള്ളിൽ പാക് കായികലോകത്തെ നടുക്കിയ രണ്ടാമത്തെ മരണമാണിത്. പാക് രാജ്യാന്തര സ്‌നൂക്കർ താരം മുഹമ്മദ് ബിലാൽ ദിവസങ്ങൾക്ക് മുമ്പ് ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു.
 

Latest News