ഇംഫാല്‍- മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് രാജിവച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ഉച്ചക്ക് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ രാജിക്കത്ത് കൈമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
രാജിക്കായി സമ്മര്‍ദം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ തീരുമാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.
2017 മുതല്‍ മണിപ്പുര്‍ മുഖ്യമന്ത്രിയാണ് എന്‍. ബീരേന്‍ സിങ്. കലാപം പടരാന്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കാരണമായെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി മണിപ്പുരില്‍ കടുത്ത സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച മണിപ്പുരിലെ കാങ്പോക്പി ജില്ലയിലെ ഹരോഥേല്‍ ഗ്രാമത്തില്‍ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.