ഖുലൈസ്- ത്യാഗ സ്മരണകൾ പുതുക്കുന്ന ബലി പെരുന്നാൾ ദിനത്തിൽ ഈദ് പ്രാർഥനകൾക്ക് ശേഷം ഖുലൈസ് കെ.എം.സി.സി പ്രവർത്തകർ സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. ഖുലൈസിലെ വിദേശികൾക്കും സ്വദേശികൾക്കും മധുര പലഹാരം വിതരണം ചെയ്തു. സ്‌നേഹ-സൗഹാർദ ബന്ധങ്ങൾ ഊഷ്മളമാക്കാനുള്ള സന്ദേശമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. അസീസ് കൂട്ടിലങ്ങാടി, ഷുക്കൂർ ഫറോഖ്, ഷാഫി മലപ്പുറം, നാസർ ഓജർ, റാഷിഖ് മഞ്ചേരി, മുസ്തഫ ഇരുമ്പുഴി, മുഹമ്മദാലി പട്ടാമ്പി, റഹീം കോട്ടക്കൽ, തൻഹത് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.