കാസര്‍കോഡ് - മദ്യലഹരിയില്‍ യുവാവ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഒരുമണിക്കൂറോളം പൊലീസും ഫയര്‍ഫോഴ്സും അനുനയിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് തനിയെ താഴെയിറങ്ങി. പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവമുണ്ടായത്. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിന്‍ ലാലാണ് ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.