Sorry, you need to enable JavaScript to visit this website.

ഡെലിവെറി ഡ്രൈവറെ വെടിവെച്ചുകൊന്നു, പ്രതിഷേധവുമായി എംബപ്പെ

പാരീസ് - ഫ്രാൻസിലെ നഗരപ്രാന്തത്തിൽ പോലീസ് പരിശോധനയ്ക്കിടെ 17 വയസുള്ള ഡെലിവറി ബോയ് കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. ഫ്രാൻസ് നായകൻ കിലിയൻ എംബപ്പെ അടക്കമുള്ള നിരവധി താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്റെ ഫ്രാൻസിനെ ഓർത്ത് ഞാൻ വേദനിക്കുന്നുവെന്ന് എംബപ്പെ ട്വീറ്റ് ചെയ്തു. ഇത് തീർത്തും അസ്വീകാര്യമായ സാഹചര്യമാണ്. എന്റെ എല്ലാ ചിന്തകളും കൊല്ലപ്പെട്ട നയലിന്റെ കുടുംബത്തിലേക്കും പ്രിയപ്പെട്ടവരിലേക്കും പോകുന്നു. ഈ ചെറിയ മാലാഖ വളരെ വേഗം പോയി- പാരീസ് നഗരപ്രാന്തമായ ബോണ്ടിയിൽ വളർന്ന എംബാപ്പെ ട്വീറ്റ് ചെയ്തു. 
മരണം രാജ്യവ്യാപകമായ ആശങ്കയ്ക്ക് കാരണമാവുകയും ഒന്നിലധികം നഗരങ്ങളിൽ അശാന്തി വിതക്കുകയും ചെയ്തു. 31 പേരെ അറസ്റ്റ് ചെയ്തതായും 25 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും 40 കാറുകൾ കത്തിനശിച്ചതായും ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. ട്രാഫിക് പരിശോധനയ്ക്കിടെ ചൊവ്വാഴ്ചയാണ് നയൽ എന്ന കൗമാരക്കാരൻ കൊല്ലപ്പെട്ടത്. വെടിയുതിർത്തതായി സംശയിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും നരഹത്യാക്കുറ്റം ചുമത്തുകയും ചെയ്തു. മറ്റൊരു ഫ്രഞ്ച് അന്താരാഷ്ട്ര കളിക്കാരനായ മൈക്ക് മൈഗ്‌നനും നയനിന്റെ കൊലപാതകത്തിന് എതിരെ രംഗത്തെത്തി. 'തലയിൽ ഒരു വെടിയുണ്ട... തെറ്റ് ചെയ്യുന്നത് മരണത്തിലേക്ക് നയിക്കുന്നത് എല്ലായ്‌പ്പോഴും ഒരേ ആളുകൾക്കാണെന്നും അദ്ദേഹം എഴുതി.
 

Latest News