ഉപമുഖ്യമന്ത്രിയുടെ നെറ്റിയില്‍ കാലു കൊണ്ട് തിലകം; വീഡിയോ പങ്കുവെച്ച് ഫഡ്‌നാവിസ്

മുംബൈ- ഭിന്നശേഷി പെണ്‍കുട്ടി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നെറ്റിയില്‍ കാലു കൊണ്ട് തിലകം ചാര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍. ജല്‍ഗാവ് സന്ദര്‍ശനത്തിനിടെയാണ് ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി തന്റെ കാല്‍വിരലുകൊണ്ട് ഫഡ്‌നാവിസിന്റെ നെറ്റിയില്‍ തിലകം പുരട്ടിയത്. അദ്ദേഹം തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.
ജീവിതത്തിലെ ഇത്തരം നിമിഷങ്ങള്‍ പലപ്പോഴും നിങ്ങളെ പിടിച്ചുലക്കുകയും കണ്ണുകള്‍ നനവുള്ളതാക്കുകയും ചെയ്യുമെന്ന് ഫഡ്‌നാവിസ് അടിക്കുറിപ്പ് നല്‍കി.
അവളെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, 'സഹോദരി, നിങ്ങളുടെ എല്ലാ പോരാട്ടത്തിലും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്-  ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

 

Latest News