ബെംഗളൂരു - വിവാഹം കഴിക്കാന്‍ വധുവിനെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ യെല്ലപ്പൂരിലെ വജ്രല്ലി സ്വദേശിയായ നാഗരാജ് ഗണപതി ഗാവോങ്കര്‍ (35) ആണ് ആത്മഹത്യ ചെയ്തത്. വര്‍ഷങ്ങളായി തെരച്ചില്‍ നടത്തിയിട്ടും അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ നാഗരാജിന് കഴിഞ്ഞിരുന്നില്ല്. യെല്ലപ്പൂരില്‍ അടയ്ക്ക കച്ചവടം നടത്തുകയായിരുന്നു നാഗരാജ്. ഇവിടുത്തെ ബ്രാഹ്‌മണ സമുദായത്തില്‍ ഉള്‍പ്പെട്ട യുവതീയുവാക്കള്‍ അനുയോജ്യമായ വരനെയോ വധുവിനെയോ കണ്ടെത്താന്‍ പാടുപെടുകയാണ്. നാഗരാജ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. വിവാഹത്തിന് പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തതില്‍ മനംനൊന്താണ് നാഗരാജ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.