അഹമ്മദാബാദ് - ഗുജറാത്തില്‍ കുടിലിന് മുകളിലേക്ക് ഫാക്ടറിയുടെ മതില്‍ ഇടിഞ്ഞ് വീണ് ഒരു കുടൂംബത്തിലെ നാല് കുട്ടികള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. പഞ്ച്മഹല്‍ ജില്ലയിലെ മൃഹലോലിലാണ് അപകടമുണ്ടായത്. മധ്യപ്രദേശില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പെട്ടത്. കനത്ത മഴയില്‍ മതിലിടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണെന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.