ന്യൂദല്‍ഹി- ഭീകരത ആരോപിച്ച് ഇന്ത്യ പിടികൂടാന്‍ ശ്രമിക്കുന്ന സാക്കിര്‍ നായിക്കിനെ മലേഷ്യ കൈമാറാത്തതില്‍ അത്ഭുതമില്ലെന്ന് ആര്‍.എസ്.എസ്.
സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന ഇന്ത്യന്‍ ആവശ്യത്തിന് മലേഷ്യ വില കല്‍പിച്ചില്ല. കാരണം അതൊരു ഇസ്്‌ലാമിക് റിപ്പബ്ലിക്കാണ്- ആര്‍.എസ്.എസ് ചിന്തകന്‍ രത്തന്‍ ശര്‍ദ പറഞ്ഞു.
മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് ഇന്ത്യയില്‍ കേസടുത്ത പ്രശസ്ത ഇസ്്‌ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്കിനെ കൈമാറില്ലെന്ന് കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. സാക്കിര്‍ നായിക്കിന് അവിടെ സ്ഥിരം താമസ പദവി അനുവദിച്ചിട്ടുമുണ്ട്.