ഇംഫാൽ- മണിപ്പൂരിലെ വംശീയ കലാപം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നായ ചുരാചന്ദ്പൂരിലേക്കുള്ള വഴിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞതിനെ തുടർന്ന് രാഹുൽ യാത്ര ഹെലികോപ്റ്ററിലേക്കി. സുരക്ഷാ കാരണങ്ങളാൽ ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതായി പോലീസ് പറഞ്ഞു. ഇംഫാലിൽ എത്തിയ ശേഷം റോഡ് മാർഗം ചുരാചന്ദ്പൂരിലേക്ക് പോകുന്നതിന് പകരം ഹെലികോപ്റ്ററിൽ യാത്ര തിരിക്കും. രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന റൂട്ടിൽ സ്ത്രീകളുടെ വൻ ജനക്കൂട്ടം ഉണ്ടായിരുന്നതിനാലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു, അതിനാൽ മുൻകരുതൽ എന്ന നിലയിൽ ബിഷ്ണുപുരിൽ വാഹനവ്യൂഹം നിർത്താൻ അഭ്യർത്ഥിച്ചുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചുരാചന്ദ്പുരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ രാഹുൽ ഗാന്ധി കാണും.