ന്യൂഡൽഹി - സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 16-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഡൽഹി ഷഹബാദ് ഏരിയയിൽ ജൂൺ 27നാണ് സംഭവം. സുഹൃത്തിനൊപ്പം പാർക്കിലിരിക്കുന്ന സമയത്ത് മൂന്ന് പേരെത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.