മംഗളുരു- കേരളത്തില്‍ വീണ്ടും പനി മരണം. കാസര്‍കോട് ചെമ്മനാട് ആലക്കം പടിക്കാലില്‍ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) പനി ബാധിച്ച് മരിച്ചത്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ക്ക് പനി ബാധിച്ചത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ അശ്വതി, പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.
ഇവിടെ വച്ച് ചികിത്സയിലിരിക്കേ, ഗുരുതരാവസ്ഥയിലായ അശ്വതിയെ വിദഗ്ധ ചികിത്സയ്ക്കായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.