മുംബൈ- ഏഴ് കുട്ടികളുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്തയാള്‍ അറസ്റ്റില്‍. മുനവര്‍ ഷാ എന്നയാളാണ് മുംബൈ പോലീസിന്റെ പിടിയിലായത്. ഹെല്‍മറ്റ് പോലും ധരിക്കാതെ, ഏഴ് കുട്ടികളുമായി സഞ്ചരിക്കുന്ന മുനവറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
രണ്ട് കുട്ടികള്‍ മുന്നിലും മൂന്ന് പേര്‍ പിറകിലും ഇരിക്കുന്നു, രണ്ട് പേര്‍ പിറകില്‍ പിടിച്ചുനില്‍ക്കുകയുമാണ്. പ്രദേശവാസികളിലാരോ ആണ് ദൃശ്യം പകര്‍ത്തിയത്. വീഡിയോ മുംബൈ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസെടുത്തത്. ഐ പി സി സെക്ഷന്‍ 308 പ്രകാരമാണ് കേസ്.വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ മുനര്‍വറിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കുട്ടികളുടെ ജീവന്‍ പോലും അപകടത്തിലാക്കുമല്ലോ, എന്തിനാണ് ഈ സാഹസം എന്നൊക്കെയായിരുന്നു ആളുകളുടെ കമന്റ്.