ന്യൂദല്‍ഹി- അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിദേശത്തു നടത്തുന്ന പണമിടപാടുകള്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴില്‍ ഉള്‍പ്പെടുത്തില്ലെന്നും അതിനാല്‍ ടി.സി.എസ് ബാധകമാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കൂടാതെ, എല്‍.ആര്‍.എസിനു കീഴിലുള്ള വിദേശ റെമിറ്റന്‍സിന് 20 ശതമാനം നികുതി സ്രോതസ്സില്‍ തന്നെ ശേഖരിക്കുന്നത് മൂന്ന് മാസത്തേക്ക് മാറ്റിവച്ചു. ഇത് ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
എന്നാല്‍ വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കുന്നത് ഒക്ടോബര്‍ 1 മുതല്‍ ടി.സി.എസ് ബാധകമാവില്ല.
എല്‍.ആര്‍.എസ് പയ്മെന്റുകള്‍ 7 ലക്ഷം രൂപ കവിയുമ്പോള്‍ മാത്രമേ ഉയര്‍ന്ന ടി.സി.എസ് നിരക്ക് ബാധകമാകൂ.