ലാഹോര്‍- പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരു മദ്രസ അധ്യാപകനെ വധശിക്ഷക്ക് വിധിച്ചു.
2021 ഫെബ്രുവരിയില്‍ ലാഹോറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഒകാര നഗരത്തില്‍ തന്‍വീര്‍ അഹമ്മദും കൂട്ടാളി നുമാനും ആറുവയസ്സുള്ള ആണ്‍കുട്ടിയെയും 10 വയസ്സുള്ള സഹോദരനെയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സയ്യിദ ഷഹ്സാദി, നജാഫ് അഹമ്മദിനെ വധശിക്ഷക്കും നുമാന് ജീവപര്യന്തം തടവിനും വിധിച്ചു.
ഓരോരുത്തര്‍ക്കും പത്തലക്ഷം രൂപ (3,500 ഡോളര്‍) വീതം പിഴയും ചുമത്തി.
'ലൈംഗിക പീഡനത്തിന് ശേഷം ആണ്‍കുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു. പാക്കിസ്ഥാനില്‍ മദ്രസ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം ഉണ്ടായിട്ടുണ്ട്.
ബലാത്സംഗ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ മതപഠന ശാലകളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.