Sorry, you need to enable JavaScript to visit this website.

വിരലടയാള പരിശോധനക്ക് ഫീൽഡ് സംഘങ്ങൾ

മിന - ആശുപത്രികളിൽ ചികിത്സകളിൽ കഴിയുന്നവർ, മരണപ്പെട്ടവർ, വഴിതെറ്റിയവർ, തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്തവർ എന്നിവരടക്കമുള്ള തീർഥാടകരെ വിരലടയാള പരിശോധനയിലൂടെ തിരിച്ചറിയാൻ ഇലക്‌ട്രോണിക് കിറ്റുകളുമായി ജവാസാത്ത് ഫീൽഡ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി മക്ക പ്രവിശ്യ ജവാസാത്ത് വക്താവ് മേജർ അബ്ദുറഹ്മാൻ അൽഖുഥാമി പറഞ്ഞു. ആരോഗ്യ മന്ത്രാലയവുമായും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് ജവാസാത്ത് ഫീൽഡ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. 
വിരലടയാള പരിശോധനയിലൂടെ കംപ്യൂട്ടർ സിസ്റ്റത്തിൽ നിന്നുള്ള ഹാജിമാരുടെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഹാജിമാരുടെ സേവനത്തിന് നൂതന ഉപകരണങ്ങളും സംവിധാനങ്ങളും ആദ്യമായി ഉപയോഗപ്പെടുത്തിയ സർക്കാർ വകുപ്പുകളിൽ ഒന്നാണ് ജവാസാത്ത് ഡയറക്ടറേറ്റ്. സമയവും അധ്വാനവും ലാഭിക്കാൻ നൂതന ഉപകരണങ്ങളും സംവിധാനങ്ങളും സഹായിക്കുന്നതായും മേജർ അബ്ദുറഹ്മാൻ അൽഖുഥാമി പറഞ്ഞു. 

Latest News