മിന - മശാഇർ മെട്രോയിൽ ഹാജിമാർക്കൊപ്പം യാത്ര ചെയ്ത് ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ. അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് മശാഇർ മെട്രോയിൽ യാത്ര ചെയ്ത അവസാന ഹജ് സംഘത്തിനൊപ്പമാണ് ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യാത്ര ചെയ്തത്.
മെട്രോ സർവീസുകളുടെ സുഗമമായ നടത്തിപ്പും സേവന നിലവാരവും വിലയിരുത്തുന്നതിനാണ് മന്ത്രിയും ഉദ്യോഗസ്ഥരും ഹാജിമാർക്കൊപ്പം യാത്ര ചെയ്തത്. മൂന്നു ലക്ഷത്തോളം ഹാജിമാരാണ് അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് മശാഇർ മെട്രോയിൽ യാത്ര ചെയ്തത്.