അഗർത്തല- ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ രഥോത്സവത്തിനിടെ രഥം ഹൈ വോൾട്ടേജ് ലൈനിൽ തട്ടി രണ്ടു കുട്ടികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഹിന്ദു ആഘോഷത്തോട് അനുബന്ധിച്ചാണ് രഥയാത്ര നടന്നത്. ഇരുമ്പ് കൊണ്ട് നിർമ്മിച്ച രഥം വൻതോതിൽ അലങ്കരിച്ചിരുന്നു. മുകളിലൂടെയുള്ള വൈദ്യുത കമ്പിയിൽ തൊട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ മരണത്തിൽ അനുശോചിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ അഗർത്തലയിൽ നിന്ന് കുമാർഘട്ടിലേക്കുള്ള യാത്രയിലാണെന്ന് അദ്ദേഹം പറഞ്ഞു.