സര്‍ജറിക്ക് ശേഷം നടന്‍ പൃഥ്വിരാജ് കൊച്ചി വിപിഎസ് ലേക്ഷോറില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി

കൊച്ചി- സിനിമാ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ പൃഥ്വിരാജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി.

വലതുകാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്ഷോര്‍ ഡയറക്ടര്‍ ഓഫ് ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസര്‍വേഷന്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് സര്‍ജറിക്ക് വിധേയമാക്കിയത്.

കാര്‍ട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്,  മെനിസ്‌കസ് റിപ്പയര്‍ എന്നിവയ്ക്ക് ശേഷം പൃഥ്വിരാജ് ഫിസിയോതെറാപ്പിക്ക് വിധേയനായി. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. ഫിസിയോതെറാപ്പിയാണ് അദ്ദേഹത്തിന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Latest News