Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അറഫാ സംഗമത്തിൽ  കർമനിരതമായി ആർ എസ് സി വളന്റിയർമാർ

മക്ക- ഹജ്ജിലെ പ്രധാന കർമമായ അറഫാ സംഗമത്തിൽ  ആർ എസ് സി വോളന്റീയർമാരുടെ സജീവ സേവനം ഹാജിമാർക്ക് ആശ്വാസമായി.  രണ്ടു മില്യൺ ഹാജിമാർ ഒരുമിച്ച് കൂടുന്ന അറഫാ ദിനത്തിൽ ക്ഷീണിതരും അശരണരുമായ ഹാജിമാർക്ക് ദാഹജലം നൽകിയും വീൽ ചെയർ സേവനം നൽകിയും ആർ എസ് സി സന്നദ്ധ സേവകര്‍ മാതൃകയായി. മിന എച് വി സി  ഹജ്ജ് വോളന്റീയർ ക്യാമ്പ്  കേന്ദ്രീകരിച്ചായിരുന്നു സേവന പ്രവർത്തങ്ങൾ  നിയന്ത്രിച്ചിക്കുന്നത്.  അറഫാ മുതൽ ജംറ വരെയുള്ള പ്രധാന മേഖലകൾ കേന്ദ്രീകരിച്ച്  മുന്നൂറ് ഗ്രൂപ്പ് വളന്റീയർമാർ മുഴുസമയ സേവന സജ്ജരാണ്. അറഫാ സംഗമം കഴിഞ്ഞു മുസ്ദലിഫയിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് വേണ്ട അടിയന്തിര മെഡിക്കൽ സൗകര്യങ്ങളും അനുബന്ധമായി നൽകുന്നു. ശക്തമായ ചൂടിൽ ഹാജിമാർക്ക് ആശ്വാസമായി പാദരക്ഷകൾ വിതരണം ചെയ്യുകയും അറഫാ സംഗമം കഴിഞ്ഞു മടങ്ങുന്ന ഹാജിമാരെ മുസ്‌ദലിഫയിലേക്കും പിന്നീട് മിന ടെന്റിലേക്കും വഴി കാണിക്കാൻ വളന്റീയർമാർ കൂടെയുണ്ട്. പെരുന്നാൾ  ദിനത്തിലും അയ്യാമു തശ്‌രീഖിന്റെ മൂന്ന് ദിനങ്ങളിലും മുഴുസമയവും വളന്റീയർ സേവനം ലഭ്യമാവുമെന്ന്  ക്യാപ്റ്റൻ ഇർഷാദ് കടമ്പോട്ട് അറിയിച്ചു.  കാണാതായി പോവുന്ന ഹാജിമാരെ കണ്ടെത്തുന്നതിനുള്ള 24  മണിക്കൂർ ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു.

Latest News