ബംഗളൂരു- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബിജെപി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. ജൂണ്‍ 17ന് 'രാഗാ എക് മോഹ്‌റ' എന്ന തലക്കെട്ടില്‍ അമിത് മാളവ്യ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. രാഹുല്‍ ഗാന്ധി ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന ഉള്ളടക്കമാണ് വീഡിയോയിലുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 120 ബി, 505(രണ്ട്), 34 വകുപ്പുകള്‍ പ്രകാരം ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പോലീസാണ് കേസ് എടുത്തത്. നിയമോപദേശം തേടിയ ശേഷമാണ് കേസെടുത്തതെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. വീഡിയോ താനും കണ്ടിരുന്നു. നിയമോപദേശം തേടിയതിനുശേഷമാണ് മാളവ്യക്കെതിരെ കേസെടുത്തതെന്ന് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
അമിത് മാളവ്യ നേരത്തെയും രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചിരുന്നു.