Sorry, you need to enable JavaScript to visit this website.

കേരളത്തിന് 8,323 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി 

തിരുവനന്തപുരം - കേരളത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾ നടപ്പാക്കാനാണ് തുക അനുവദിച്ചത്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്ക് 66, 413 കോടി രൂപയാണ് കേന്ദ്രം മൊത്തമായി അനുവദിച്ചത്.
 15-ാം ധനകാര്യ കമ്മിഷന്റെ ശിപാർശ പ്രകാരം 2021 മുതൽ 2024 വരെ ഓരോ വർഷവും സംസ്ഥാന ജി.ഡി.പിയുടെ ദശാംശം അഞ്ചുശതമാനം തുക അധികമായി കടമെടുക്കാൻ അനുമതി നല്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്നാണ് റിപ്പോർട്ട്. 
 നേരത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സർക്കാർ വിമർശം ഉന്നയിച്ചിരുന്നു. 32000 കോടി കടമെടുക്കാമെന്നിരിക്കേ, 15,390 കോടി രൂപ മാത്രമാണ് അനുവദിച്ചത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിമർശം.
 

Latest News