മിന - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് കർമം നിർവഹിക്കുന്ന 4,951 പേരുടെ ബലികർമം നിർവഹിക്കാനുള്ള ചെലവ് രാജാവ് ഏറ്റെടുത്തു. 92 രാജ്യങ്ങളിൽ നിന്നുള്ള 4,951 പേരാണ് ഇത്തവണ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നത്. ലോകത്തെ 90 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1,300 പേരും ഇസ്രായിൽ ആക്രമണങ്ങളിൽ വീരമൃത്യുവരിച്ച ഫലസ്തീനികളുടെ ബന്ധുക്കളും പരിക്കേറ്റവുമടക്കം 1,000 ഫലസ്തീനികളും യെമൻ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൗദി സൈനികരുടെ കുടുംബാംഗങ്ങളും പരിക്കേറ്റവരും അടക്കം 1,000 പേരും വീരമൃത്യുവരിച്ച യെമൻ സൈനികരുടെ ബന്ധുക്കളും പരിക്കേറ്റവും അടക്കം 1,000 പേരും സിറിയയിൽ നിന്നുള്ള 280 പേരും 150 യെമനി പണ്ഡിതരും അറബ് ലീഗ് എജ്യുക്കേഷനൽ, കൾച്ചറൽ ആന്റ് സൈന്റിഫിക് ഓർഗനൈസേഷനിൽ നിന്നുള്ള 130 പേരും ഇത്തവണ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നുണ്ടെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.